ഈ ഓണം നിങ്ങൾക്കെങ്ങനെ? 2023 തിരുവോണം ഫലങ്ങൾ (Thiruvonam Phalam)

0
103


മേടം

Mesha

ഗുരു ജന്മത്തിലും ശനി പതിനൊന്നിലും സഞ്ചരിക്കുന്ന സമയമാണ് വരുന്നത്. ശനി അനുകൂലമായത് കൊണ്ട് ധനലാഭം, അനുകൂല സ്ഥലം മാറ്റം തുടങ്ങിയവ സംഭവിക്കുമെങ്കിലും ഗുരുവിന്‍റെ ജന്മസ്ഥിതി തീരെ അനുകൂലമല്ല. പല പ്രകാരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. ധനയിടപാടുകളിൽ ശ്രദ്ധ അനിവാര്യമാണ്.

അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്. ജോലി മാറുവാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമല്ലാത്ത സമയമായത് കൊണ്ട് 2024 മെയ് 1 വരെ ജോലിമാറ്റത്തിന് ശ്രമിക്കരുത്. അന്യദേശങ്ങളിലേക്ക് യാത്രയ്ക്ക് സാധ്യത കാണുന്നു. സമയം അത്ര അനുകൂലമല്ലാത്തത് കൊണ്ട് ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക . 2024 മെയ് 1 നു ശേഷം വളരെ നല്ല സമയമാണ് നിങ്ങൾക്ക് വരുവാൻ പോകുന്നത്.

ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ?

ഇടവം

vrishabhaഗുരു പന്ത്രണ്ടിലും ശനി പത്തിലും സഞ്ചരിക്കുന്ന സമയമാണിത്. കണ്ടക ശനിയുടെ ദോഷങ്ങളും പന്ത്രണ്ടിലെ ഗുരുവിന്‍റെ ദോഷവും ഒരേ സമയം വരുന്ന സമയമായത് കൊണ്ട് എല്ലാ മേഖലകളിലും ശ്രദ്ധ അനിവാര്യമാണ് .

ജോലി മാറ്റത്തിന് ഈ സമയം തീരെ അനുകൂലമല്ല. അത് കൊണ്ട് തന്നെ തൊഴിൽ മേഖലയിലെ അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക.

അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്. യാത്രകൾ വേണ്ടി വന്നേക്കും. ഇത്തരം അവസരങ്ങളിൽ ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്

മിഥുനം

Mithuna

ഗുരു പതിനൊന്നിലും ശനി ഒൻപതിലും സഞ്ചരിക്കുന്ന സമയമാണ്. തൊഴിൽ രംഗത്തും സാമ്പത്തിക മേഖലയിലും ഉയർച്ച അനുഭവപ്പെടും. അർഹിച്ച അംഗീകാരങ്ങൾ തേടി വന്നേക്കും. കിട്ടുവാനുള്ള ധനം കിട്ടിയേക്കും.

എന്നിരുന്നാലും ധന നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. പുതിയ പദ്ധതികൾ തുടങ്ങുവാൻ അനുകൂല സമയമാണിത് ഉദ്യോഗക്കയറ്റമോ ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റമോ പ്രതീക്ഷിക്കാവുന്നതാണ്.

വെല്ലുവിളികളെ യുക്തിപരമായി ചിന്തിച്ച് നേരിടുക.

കർക്കിടകം

karkata

ഗുരു പത്തിലും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്ന സമയമാണിത്. തൊഴിൽ മേഖലയിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും.

ധനനഷ്ടത്തിനും സ്ഥാനമാറ്റത്തിനും സാധ്യത കാണുന്നു. അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കരുത്. നിക്ഷേപങ്ങൾക്ക് അനുകൂലമല്ലാത്ത സമയമാണിത്.

തൊഴിൽ മാറ്റത്തിന് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. മേലധികാരികളുടെ അനിഷ്ടത്തിന് പാത്രീകരിക്കാതെ ശ്രദ്ധിക്കുക.

2024 മെയ് മാസത്തോടെ തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും അനുകൂല അവസ്ഥ സംജാതമാകും. അസുഖങ്ങൾക്ക് കൃത്യമായ ഔഷധ സേവ നടത്തേണ്ടതാണ്.

ചിങ്ങം

Simha

ഗുരു ഒൻപതിലും ശനി ഏഴിലും സഞ്ചരിക്കുന്ന സമയമാണ്. ഗുരുവിന്‍റെ ഒൻപതിലെ സ്ഥിതി വളരെ അനുകൂലമാണ്. പക്ഷേ കണ്ടകശനി സമയമായത് കൊണ്ട് എല്ലാ മേഖലയിലും ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കും.

ധന വരവ് ഉണ്ടാകുമെങ്കിലും ചിലവും അതിനനുസരിച്ച് വർദ്ധിച്ചേക്കാം.

തൊഴിൽ മേഖലയിൽ അംഗീകാരങ്ങളും ശമ്പള വർദ്ധനവും ലഭിച്ചേക്കാം. തൊഴിൽ മാറ്റത്തിനും അനുകൂല സമയമാണ്. ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.

കന്നി

Kanya

ഗുരു അഷ്ടമത്തിലും ശനി ആറിലും സഞ്ചരിക്കുന്ന സമയമാണ്.

 ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഔഷധ സേവ വേണ്ടി വന്നേക്കും. ശത്രു ദോഷം കുറയുമെങ്കിലും ധന ചിലവ് അധികരിച്ചിരിക്കും.

കടം വരാതെ ചിലവ് ചുരുക്കി ജീവിക്കുവാൻ ശ്രമിക്കേണ്ടതാണ്. തൊഴിൽ രംഗത്ത് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും.

കഠിനാദ്ധ്വാനം ആവശ്യമായി വന്നേക്കും. ഇപ്പോൾ ജോലി മാറ്റത്തിന് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. 2024 മെയ് മുതൽ എല്ലാ മേഖലകളിലും ഉന്നതി ദൃശ്യമായി തുടങ്ങും.

തുലാം

Tula

ഗുരു ഏഴിലും ശനി അഞ്ചിലും സഞ്ചരിക്കുന്ന സമയമാണിത്. ഗുരുവിന്‍റെ സ്ഥിതി അനുകൂലമാണെങ്കിലും ശനിയുടെ സ്ഥിതി അത്ര അനുകൂലമല്ല. പല മേഖലകളിലും വിജയം കൈവരിക്കുവാൻ സാധിച്ചേക്കും.

തൊഴിൽ മാറ്റത്തിന് അനുകൂല സമയമാണിത്. അംഗീകാരങ്ങളും ശമ്പള വർദ്ധനവും ലഭിച്ചേക്കും.

നിക്ഷേപങ്ങൾക്കനുകൂലമാണെങ്കിലും അറിയാത്ത മേഖലകളിൽ ധനം നിക്ഷേപിക്കുന്നത് ധന നഷ്ടം വരുത്തിയേക്കും. 2024 മെയ് മുതൽ അഷ്ടമ വ്യാഴത്തിന്‍റെ പ്രതികൂലതകൾ അനുഭവപ്പെടുന്നതായിരിക്കും.

വൃശ്ചികം

Vrishchika

ഗുരു ആറിലും ശനി നാലിലും സഞ്ചരിക്കുന്ന സമയം പൊതുവെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും.

എല്ലാ മേഖലയിലും തിരിച്ചടികൾ കിട്ടിയേക്കാം. ധനവിനിയോഗത്തിൽ ശ്രദ്ധ അനിവാര്യമാണ്. ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധയോടെ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക.

രോഗങ്ങൾ, ശത്രുദോഷം എന്നിവ ചില സമയങ്ങളിൽ ശല്യം ചെയ്തേക്കാം. ധന നിക്ഷേപങ്ങൾക്ക് തീരെ അനുകൂലമല്ലാത്ത സമയമാണിത്. തൊഴിൽമാറ്റത്തിനും തീരെ അനുകൂലമല്ല. 2024 മെയ് മാസത്തിന് ശേഷം ധന മേഖല മെച്ചപ്പെട്ടേക്കും.

indepth horoscope

ധനു

Dhanus

ഗുരു അഞ്ചിലും ശനി മൂന്നിലും സഞ്ചരിക്കുന്ന ഈ സമയം വളരെ അനുകൂലമാണ്.

ജോലിമാറ്റത്തിനും ധനനിക്ഷേപങ്ങൾക്കും അനുകൂലസമയമാണിത്. പുതിയ പദ്ധതികളോ സംരംഭങ്ങളോ തുടങ്ങുവാൻ അനുകൂല സമയമാണിത്.

തൊഴിൽ മേഖലയിൽ നവപരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. അനുകൂല സ്ഥലത്തേക്ക് ജോലിമാറ്റമോ ഉദ്യോഗക്കയറ്റത്തിനോ സാധ്യത കാണുന്നു.

Examine ഓണവും വാമന മൂർത്തിയും

മകരം

Makara

ഗുരു നാലിലും ശനി രണ്ടിലും സഞ്ചരിക്കുന്ന സമയമാണിത്.

 ഏഴരശനിയുടെ അവസാനകാലമാണിത്. കൂടാതെ ഗുരുവിന്‍റെ നാലിലെ സ്ഥിതിയും അത്ര അനുകൂലമല്ല.

കഴിഞ്ഞ സമയത്തേക്കാൾ മെച്ചമാണെങ്കിലും എല്ലാ മേഖലയിലും ശ്രദ്ധ വേണ്ടി വന്നേക്കും. സാമ്പത്തിക അച്ചടക്കം ആവശ്യമുള്ള സമയമായത് കൊണ്ട് ലോൺ എടുക്കുക, ജാമ്യം നിൽക്കുക എന്നിവയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്.

തൊഴിൽ മേഖലയിലും കഠിനാദ്ധ്വാനം വേണ്ടി വന്നേക്കും. 2023 മെയ് മാസത്തിന് ശേഷം സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെട്ടേക്കും.

കുംഭം

Kumbha

ഗുരു മൂന്നിലും ശനി ജന്മത്തിലും സഞ്ചരിക്കുന്ന സമയമാണിത്. എല്ലാ രംഗത്തും തിരിച്ചടികൾ ഉണ്ടാകുന്നത് കണ്ട് പരിഭ്രമിക്കാതെ ആത്മവിശ്വാസത്തോടെ അവയെല്ലാം നേരിടുക. ചിലവ് വളരെ കൂടിയിരിക്കും.

ഏഴരശനിയുടെ പ്രതികൂലതയും കൂടിയാവുമ്പോൾ മനസാന്നിദ്ധ്യം വിടാതെ മുന്നേറുക. തൊഴിൽമാറ്റത്തിന് തീരെ അനുകൂലമല്ല. ജോലി നഷ്ടമാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ധനനിക്ഷേപങ്ങൾക്ക് തീരെ അനുകൂലമല്ല. മെയ് മാസം മുതൽ കാര്യങ്ങൾക്ക് മാറ്റം കണ്ടു തുടങ്ങും

മീനം

Meena

ഗുരു രണ്ടിലും ശനി പന്ത്രണ്ടിലും സഞ്ചരിക്കുന്ന സമയമാണ്.

 ഗുരുവിന്‍റെ രണ്ടിലെ സ്ഥിതി ധനലാഭം, ഉദ്യോഗസ്ഥാനക്കയറ്റം തുടങ്ങിയവ തരുമെങ്കിലും ഏഴര ശനി സമയമായത് കൊണ്ട് ചിലവ് കൂടിയിരിക്കും.

ഭവന നിർമാണം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്. തൊഴിലിൽ അംഗീകാരങ്ങളും ശമ്പള വർദ്ധനവും ലഭിച്ചേക്കും.

തൊഴിൽ മാറുവാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയം അനുകൂലമാണ്. പക്ഷേ 2024 മെയ് മാസം മുതൽ എല്ലാ രംഗത്തും ശ്രദ്ധ അനിവാര്യമായി വരും

എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു!

in-depth horoscope