Home Horoscopes ഓണവും വാമന മൂർത്തിയും – Clickastro

ഓണവും വാമന മൂർത്തിയും – Clickastro

0
ഓണവും വാമന മൂർത്തിയും – Clickastro

[ad_1]

ഓണം നമ്മുടെ ദേശീയ ഉത്സവമണല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റ് ഉത്സവങ്ങളേക്കാൾ ഓണത്തിനും ഓണാഘോഷങ്ങൾക്കും പ്രാധാന്യം ഏറെയാണ്.
ഓണവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗക്കാർക്കും അവരുടേതായ ആചാര ആഘോഷങ്ങളുണ്ട്. ഇക്കാലത്ത് അവ ആചരിച്ചു പോരുന്നുവെന്നത് ഓണം കേരളീയരിൽ എത്രമാത്രം ഗൃഹാതുരത്വം നൽകുന്നുവെന്നതിനു ഉദാഹരണമാണ്.
ഓണവുമായി ബന്ധപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് മഹാബലിയെന്ന അസുര രാജാവും വാമനൻ എന്ന വിഷ്ണു അവതാരവും. വിഷ്ണുവിൻ്റെ അവതാരങ്ങളെല്ലാം സ്ഥിതിയുമായി ( സൃഷ്ടി, സ്ഥിതി, സംഹാരം) ബന്ധപ്പെട്ട അസമത്വങ്ങൾ ഭൂമിയി ഉണ്ടാകുമ്പോൾ അവയിൽ നിന്ന് ഭക്തരെ സംരക്ഷിക്കുവാനായി അവതരിച്ചവയാണ്. അപ്രകാരം ഭൂമിയിൽ എല്ലാവരും ഒന്നു പോലെയെന്ന സാങ്കൽപ്പിക തലത്തിൽ നിന്ന് യാഥാർത്ഥ്യബോധത്തിലേയ്ക്ക് തിരിച്ചെത്തിച്ച അവതാരമാണ് വാമന മൂർത്തി . എല്ലാവരും ഒരുപോലെയെന്നൊരു സ്ഥിതി ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായേക്കാം, അവിടെയാണ് വാമന അവതാരത്തിൻ്റെ പ്രസക്തി.
ഈ ഓണം നിങ്ങൾക്കെങ്ങനെ? 2023 തിരുവോണം ഫലങ്ങൾ
വാമന മൂർത്തി ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് തന്നെ, ജ്യോതിഷ പരിഹാരങ്ങളിൽ ഭൂമിസംബന്ധമായ പ്രശ്നങ്ങൾക്ക് വാമന ഭജനമാണ് പറയുന്നത്. ജാതകവശാൽ ഭൂമിയോഗം കുറവുള്ളവർ( അതായത് ജാതകത്തിൽ നാലാം ഭാവത്തിൽ പാപയോഗം, നാലാം ഭാവാധിപനു ലഗ്നാധിപ ബന്ധം/ശുഭദൃഷ്ടി ഇവ ഇല്ലാതിരിക്കുക തുടങ്ങിയവ) വാമന മൂർത്തിയെ നിത്യം ഭജിക്കുന്നത് ഗുണം ചെയ്യും. ഭൂമി സംബന്ധമായോ പുരയിടങ്ങളായോ പ്രശ്നം നേരിടുന്നവർ വാമന മൂർത്തിയ്ക്ക് വഴിപാട് കഴിക്കുന്നത് നല്ലതാണ്. വീടു പണിയുവാൻ സ്ഥലം അന്വേഷിച്ച് ലഭിക്കാത്തവർ വാമന മൂർത്തിക്ക് പാൽ പായസം നേരുകയും വാമനമൂർത്തി അർച്ചന 9 ദിവസം കഴിക്കുന്നതും ഫലപ്രാപ്തി നൽകുന്നതായിരിക്കും.
temple vamana moorthy
സ്വന്തമായി ഗൃഹം വേണമെന്ന് ആഗ്രഹിക്കുന്നവർ ആഴ്ചയിൽ ഒരിക്കലെങ്കിലും വാമനമൂർത്തിയെ ദർശിച്ച് താമര മാലയോ, തുളസി മാലയോ വഴിപാട് കഴിക്കുന്നത് ആഗ്രഹസഫലീകരണത്തിനു കാരണമാകും. സ്ഥലം വിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലത്തിനു ആഗ്രഹിക്കുന്ന വില ലഭിക്കാതെ വിഷമിക്കുന്ന അവസരങ്ങളിലും വാമന മൂർത്തി ക്ഷേത്ര ദർശനം, വഴിപാടുകൾ എന്നിവ ചെയ്യുന്നത് അനുകൂല ഫലങ്ങളെ തരും.
എറണാകുളത്ത് കാക്കനാടിനു സമീപം തൃക്കാക്കരയിലാണ് പ്രസിദ്ധമായ വാമന മൂർത്തി ക്ഷേത്രമുള്ളത്. ചിങ്ങമാസത്തിലെ അത്തം നാളിൽ കൊടികയറി തിരുവോണം വരെയാണ് ആ ക്ഷേത്രത്തിലെ ഉത്സവം.
അശ്വതി, ഭരണി, തിരുവാതിര, പുണർതം, മകം, പൂരം, ചിത്തിര ചോതി, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ അടുത്ത ഓണം വരെ വാമന മൂർത്തിയെ ഭജിക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും ദോഷഫലങ്ങളെ കുറയ്ക്കുന്നതായിരിക്കും.
കാർത്തിക, രോഹിണി, മകീര്യം, പൂയ്യം, ആയില്യം, ഉത്രം, അത്തം, വിശാഖം, അനിഴം, തൃക്കേട്ട, അവിട്ടം, ചതയം, പൂരുട്ടാതി നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവത്തിനു വ്യാഴാഴ്ചതോറും വാമനമൂർത്തി ക്ഷേത്ര ദർശനം നടത്തി തുളസി മാല വഴിപാട് കഴിക്കേണ്ടതാണ്. ജന്മനാളുതോറും പാൽപ്പായസം വഴിപാടു കഴിക്കുന്നതും എല്ലാവർക്കും ഉത്കൃഷ്ടമാണ്.
കേരളത്തിലെ മറ്റുള്ള ചില വാമന മൂർത്തി ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

  • മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം, തൃശൂർ
  • ആനക്കുടി തിരുവാമനപുരം ക്ഷേത്രം, തിരുവനന്തപുരം
  • ചേലമറ്റം ക്ഷേത്രം, പെരുമ്പാവൂർ, എറണാകുളം
  • കാളാട്ട് വാമനമൂർത്തി ക്ഷേത്രം, മലപ്പുറം
  • തേലക്കാട് വാമനമൂർത്തി ക്ഷേത്രം, മലപ്പുറം
  • ചെറ്റാരിക്കൽ ക്ഷേത്രം, ഉദയനാപുരം
  • ത്രിവിക്രമംഗലം ക്ഷേത്രം, തിരുവനന്തപുരം

എല്ലാവർക്കും ഐശ്വര്യത്തിൻ്റേയും സമ്പൽ സമൃദ്ധിയുടേയും ഓണാശംസകൾ…

Learn Extra Particulars on Onam 2023

in-depth horoscope

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here